? ??????????????Gorgeous Tree? ????? ?? ???Rating: 4.2 (146 Ratings)??190 Grabs Today. 32029 Total Grabs.
??????Preview?? | ??Get the Code?? ?? ?????Palm Sunset? ????? ?? ???Rating: 4.3 (288 Ratings)??178 Grabs Today. 67074 Total Grabs. ??????Preview?? | ??Get the Code?? ?? ???????Lightn BLOGGER TEMPLATES AND TWITTER BACKGROUNDS ?

Monday, January 11, 2010

നമ്മുടെ പ്രപഞ്ചത്തിന്റെ ഒരു ചെറിയ വിവരണം

ലോകം, ഭൂമി, സ്വര്‍ഗം, നരകം എന്നൊക്കെ നമ്മള്‍ കേട്ടിടുന്ടെങ്കിലും, യഥാര്‍ത്ഥ കഥ എന്താണ്? എല്ലാ മതങ്ങളിലും അവരുടെതായ കഥകള്‍ ഉണ്ടാവും, ലോകം എങ്ങിനെ ഉണ്ടായി, ആരുണ്ടാക്കി എന്നൊക്കെ. എന്നാല്‍ ഇതില്‍ നിന്നൊക്കെ വിപരീതമായി ശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ ലോകം, ഭൂമി, സ്വര്‍ഗം, നരകം അങ്ങിനെയൊന്നുമല്ല വിവരണം. സാധാരണക്കാരന്റെ ചെറിയ അറിവിലേക്ക് കുറച്ചുകൂടി വെളിച്ചം പകരാനും, ശാസ്ത്രം സത്യമാണെന്നും ഉള്ള ധാരണ ഉറപ്പിക്കാനും, എന്റെ ഈ ചെറിയ ബ്ലോഗ്‌ ഉപയോഗപ്പെടുമെങ്കില്‍ ഞാന്‍ ക്രിതര്തനായി. നാം എവിടെയാണെന്നും നാം ജീവിക്കുന്ന ഈ ലോകം എങ്ങിനെ ഉണ്ടായി എന്നും വായനക്കാര്ക്ക് മനസിലാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. താഴെ കൊടിതിരിക്കുന്ന ചെറിയ വിവരണം അതിനു വഴിയൊരുക്കട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നു;

ബിഗ്‌ ബാന്ഗ് (മഹാ വിസ്പോടനം) (ഏകദേശം ആയിരത്തി മുന്നുടി എഴുപതു കോടി വര്‍ഷങ്ങള്ക് മുമ്പ്)
(0.000000000000000000000000000000000001 സെക്കന്റ്‌)

നമ്മുടെ പ്രപഞ്ചം ഒരു മഹാ സ്പോടാനത്തോടെ ആണുണ്ടാവുന്നത്. ഇതിനു ബാന്ഗ് അഥവാ മഹാ വിസ്പോടനം എന്ന് പറയുന്നു. അതിലൂടെ സമയം ഉടലെടുക്കുന്നു. അതിനു തൊട്ടു പിന്നാലെ എല്ലാ ശക്തിക്കും ഉറവിടമായ ഊര്‍ജം ഉണ്ടാകുന്നു. പെട്ടെന്നുള്ള പ്രപഞ്ചത്തിന്റെ ഈ വികാസം ഒരു രഹസ്യമായി തുടരന് പോന്നു. ബഹിരാകാശ ശാസ്ത്രഞ്ഞരുടെ അഭിപ്രായത്തില്‍ ശൂന്യതയില്‍ വിഹരിച്ചു കൊണ്ടിരുന്ന ഒരു പ്രത്യേക ഊര്‍ജം പെട്ടെന്ന് ചലനം തുടങ്ങി. ഈ ചലനട്മാകായ ഊര്‍ജം പധാര്തതിലെക്കും അതുവഴി ദ്രവ്യത്തിന്റെ ഊര്ജതിലെക്കും കടന്നു. അങ്ങിനെ ഒരു ഉഗ്ര സ്പോടനം ഉണ്ടായി. പ്രപഞ്ചത്തിന്റെ ഉത്പതിയുടെ ആദ്യ സ്പോടനം ബിഗ്‌ ബാന്ഗ്. ഇതാണ് പ്രപഞ്ചത്തിന്റെ തുടക്കം.

ഊര്‍ജത്തിന്റെ പരീക്ഷണ ശാല
(ബിഗ്‌ ബാന്ഗ്ങ്കിനു ശേഷം ഒരു സെക്കന്റ്‌)

ബിഗ്‌ ബന്ഗിനു ശേഷം ഊര്‍ജം പ്രസരിച്ചുകൊണ്ടിരുന്നു. ആ പ്രസരിപ്പ് ക്രമേണ നിലക്കുന്നു. അടുത്ത നിമിഷം മുതല്‍ നമ്മുടെ പ്രപഞ്ചം വികാസം പ്രാപിക്കാന്‍ തുടങ്ങി. ഈ വികാസം പെട്ട്ന്നല്ലായിരുന്നു. ലോക്ശോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു. അതിനു ശേഷം പ്രപഞ്ചം തണുത്തു തുടങ്ങി. അതോടെ അടിസ്ഥാന ശക്തി വിശേഷങ്ങളായ ഊര്‍ജത്തിന്റെ രണ്ടാമത്തെ പടിയിലേക്ക് കടക്കുന്നു. ആദ്യം ഗുരുത്വാകര്‍ഷണം, പിന്നെ വലിയ ശക്തി കേന്ദ്രങ്ങളായ കാന്തിക ശക്തി (ശക്തി കൂടിയതും അതിശക്തവുമായ) കളുടെ കേന്ദ്രങ്ങളും. പ്രപഞ്ചത്തിന്റെ ആദ്യ അസ്തിത്വത്തിന്റെ ആദ്യ നിമിഷങ്ങളില്‍ പ്രപഞ്ചം നില നിന്നത് ഊര്‍ജത്തിന്റെ അടിസ്ഥാന പദാര്‍ത്ഥങ്ങളായ ക്വാര്‍ക്ക്, എലെക്ട്രോന്‍, ഫോട്ടോണ്‍, നുതൃണോന ഇവയാലാണ്. അതിനു ശേഷം പ്രോടോനും നുട്രോനും ഉണ്ടായി.

അടിസ്ഥാന മൂലകങ്ങളുടെ ഉത്ഭവം
(ബിഗ്‌ ബാങ്കിനു മൂന്ന് മിനിട്ടിനു ശേഷം)

അടുത്ത കുറച്ചു മിനിട്ടിനുള്ളില്‍ നമ്മുടെ പ്രപഞ്ചത്തിനു ഒരു രൂപം കൈവരുന്നു. അനന്തവും അന്ജതവും ആയിരുന്ന നമ്മുടെ പ്രപഞ്ചത്തിലെ ഓരോ പധാര്തതിനും അതിന്റെതായ സ്വന്തം പ്രൂടോനും നുട്രോനും ഒത്തുചേരുകയും, ഓരോ മൂലകങ്ങളുടെ തന്മാത്രക്കുള്ളിലെ ആടത്തിന്റെ കേന്ദ്രങ്ങള്‍ ആകുകയും ചെയ്യുന്നു. ഹൈഡ്രജന്‍, ഹീലിയം എന്നീ മൂലകങ്ങള്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നു. ബിഗ്‌ ബാന്ഗ് വഴിയാണ് പ്രപഞ്ചം ഉണ്ടായതെന്നുള്ള യാഥാര്‍ത്ഥ്യത്തിന്റെ തെളിവ് കൂടിയാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം.


ചൂടില്‍ നിന്നും തണുത്ത അവസ്ഥയിലേക്ക്
( ബിഗ്‌ ബാങ്ങിനുശേഷം മൂന്ന് മുതല്‍ അഞ്ചു ലക്ഷം വര്ഷം)

മഹാ സ്പോടനതിനു ശേഷം മൂന്ന് മുതല്‍ അഞ്ചു ലക്ഷം വര്ഷം വരെ നമ്മുടെ പ്രപഞ്ചം ചൂട് കൂടിയതും വികസിക്കുന്നതുമായ മേഘതാല്‍ ആവൃതമയിരുന്നു. ഈ മേഘപടലങ്ങള്‍ തണുത്തു ഒരു പ്രത്യേക ഖട്ടത്തില്‍ എത്തിയപ്പോള്‍ അതിലുള്ള എലെക്ട്രോനുകള്‍ ഹൈദ്രജന്റെയും ഹീല്യതിന്റെയും കേന്ദ്രത്തോട് യോജിക്കാന്‍ കഴിവുല്ലതയിതീര്നു. ഫോടോനുകള്‍ പക്ഷെ യോജിക്കാതെ പുറത്തു തന്നെയായിരുന്നു. എങ്കിലും ഫോടോനുകളുടെ സാന്നിദ്യം നില നിന്ന്. പക്ഷെ സമയവും അകലവും അവയെ മൈക്രോ വെവ്ലെങ്ങ്തിലേക്ക് മാറ്റി. ഇന്ന് ഈ രശ്മികളുടെ വികിരണം ബഹിരാകാശ യാത്രികര്ക് പഴയ പ്രപഞ്ചത്തിന്റെ പഠനത്തിനു വഴികാട്ടിയയിരിക്കുന്നു.

നക്ഷത്രങ്ങളുടെയും നക്ഷ്ത്രസമൂഹങ്ങളുടെയും ഉത്ഭവം
(ബിഗ ബാങ്കിനു ശേഷം ഒരു ബില്ല്യന്‍ വര്‍ഷങ്ങള്‍)

സമയം വീണ്ടും നീങ്ങിയപ്പോള്‍ ഗുരുത്വാകര്‍ഷണം മൂലമുള്ള വലിവ് പ്രപഞ്ചത്തിന്റെ മേല്‍ സ്വാദീനം ചെലുത്തി. ഇത് ആദ്യമായുണ്ടായ വാതകത്തിന്റെ സന്ദ്രതക്ക് വ്യത്യസ്തതയും അസ്ഥിരതയും ഉണ്ടാക്കി. പ്രപഞ്ചം സാവധാനം വികസിച്ചുകൊണ്ടിരിക്കെ വാതകങ്ങളുടെ കൂട്ടത്തിനു കൂടുതല്‍ കൂടുതല്‍ സാന്ദ്രത കൈ വന്നു. ഈ വാതകങ്ങളുടെ ഏകീകരണവും സാന്ദ്രതയും നക്ഷത്രങ്ങളുടെ ഉത്ഭവത്തിനു കാരണമായി. ഇങ്ങിനെയുള്ള നക്ഷത്ര കൂട്ടങ്ങളാണ് ആദ്യകാല നക്ഷത്ര സമൂഹങ്ങള്‍ (ഗ്യാലക്സികള്‍) ആധുനിക് ദൂര ദര്ശിനി കൊണ്ട് അത് കണ്ടുപിടിക്കാന്‍ സാധിച്ചു. അത് ഇന്നത്തെ പ്രപഞ്ചത്തിന്റെ ഏഴു % മാത്രമുല്ലപോള്‍ ആയിരുന്നു.

ഖാസരുകളുടെ യുഗം.
(ബി ബി കുശേഷം നൂറ്റിയമ്പത് ലക്ഷം വര്ഷം പിന്നിട്ടപ്പോള്‍)

നക്ഷത്ര രൂപത്തിലുള്ളതും സ്ഥിര രൂപമില്ലതതുമായ നക്ഷത്ര സമൂഹങ്ങള്‍ ഉണ്ടാകുന്നു. ഈ നക്ഷത്ര സമൂഹങ്ങള്‍ കൂടി ചേരന് വ്യക്തമായ രൂപമില്ലാത്ത ഗ്യലക്സികള്‍ ഉണ്ടാകുന്നു. അങ്ങിനെ കോണ്‍ ആകൃതിയും മുട്ടയുടെ ആകൃതിയും മറ്റും കൈവരിക്കുന്നു. ഗ്യലക്സികള്‍ കൂടി ചേരുന്നു. ഈ ലയനം ബ്രുഹതയതിനാല്‍. ഇവയുടെ പൊതുവേയുള്ള കേന്ദ്രങ്ങളില്‍ പൊട്ടിത്തെറിയും ഉണ്ടാകുന്നു. ഈ വേര്പെടലിന്റെ വ്യാപ്തം കൂടി കൂടി വലിയ ബ്ലാക്ക് ഹോള്‍ ഉണ്ടാകുന്നു. ഈ ബ്ലാക്ക്‌ ഹോളിലേക്ക്‌ ഗ്യാസ് ശക്തിയായി ഒഴുകുന്നു. ഇവ വലിയ പ്രകാശത്തില്‍ ഒഴുകി ഒഴുകി അവസാനം അപ്രത്യക്ഷമാവുന്നു. പ്ര്പന്ച്ച വിദൂര വീക്ഷണത്തില്‍ ഈ പ്രകാശം ശാസ്ത്രഞ്ഞര്‍ക്ക് കാണാന്‍ സാധിക്കും.


സുപ്പെര്‍ നോവ
(ബി ബി കുശേഷം ഇരുനൂറ്റമ്പത് ലക്ഷം വര്ഷം പിന്നിട്ടപ്പോള്‍)

നക്ഷത്രങ്ങളും നക്ഷത്ര സമൂഹങ്ങളും പൊട്ടിത്തെറിക്കുന്നു. ഗ്യലക്സികല്കുള്ളില്‍ പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാകുന്നു. ചിലവ എരിഞ്ഞില്ലതവുന്നു. വലിയ പൊട്ടിത്തെറികള്‍ ഗ്യലക്സിക്കുള്ളില്‍ ഉണ്ടാവുന്നതിനെ സൂപ്പര്‍ നോവ എന്ന് പറയുന്നു. ഈ പൊട്ടിത്തെറി മൂലം ചില മൂലകങ്ങള്‍ അതായതു ഓക്സിജന്‍, ഹൈഡ്രജന്‍. കാര്‍ബണ്‍, നിട്രാജന്‍, കാത്സിയം, ഇരുമ്പ്, മുതലായവ ഉണ്ടാകുന്നു. ഈ മൂലകങ്ങള്‍ പുതിയ ഗ്യലക്സികള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. വളരെ വലിയ നക്ഷത്രങ്ങളുടെ പൊട്ടിത്തെറി ചില ഖനമുള്ള മൂലകങ്ങളുടെ (സ്വര്‍ണം, വെള്ളി, ഈയം, യുറേനിയം) ഉത്ഭവത്തിനു കാരണമാവുകയും ചെയ്യുന്നു.

സുര്യന്റെ ഉത്ഭവം
(ഇരുനൂറ്റമ്പത് ലക്ഷം വര്ഷം മുമ്പ്)

മില്കി വേ എന്ന നമ്മുടെ ഗ്യലക്സിയില്‍ പുകച്ചുരുള്‍ മാതിരിയുള്ള ഗ്യാസിന്റെ മേഖതിനുള്ളില്‍ നമ്മുടെ സുര്യന്‍ എന്ന നക്ഷത്രം രൂപം കൊള്ളുന്നു. ഇതിനു ചുറ്റും വാതകങ്ങളുടെയും പോടിപടലതിന്റെയും മേഖ പടലങ്ങള്‍ ച്ചുടികൊണ്ടിരുന്നു. അവ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ആയിത്തീരുന്നു.

ഗ്യലക്സികളുടെ കൂടിയിടി
( നൂടമ്പത് ലക്ഷം വര്‍ഷങ്ങള്ക് ശേഷം)

ബഹിരാകാശ ഗവേഷകരുടെ അഭിപ്രായത്തില്‍ ഏകദേശം നൂറ്റമ്പത് ലക്ഷം വര്‍ഷങ്ങള്ക് ശേഷം നമ്മുടെ ഗ്യലക്സിയായ 'മില്കി വേ' തൊട്ടടുത്തുള്ള ഗ്യാലക്സിയായ 'അന്ദ്രോമെട' എന്ന ഗ്യലക്സിയുമായി ഒത്തുചേരും ഇവ ഒന്നുകില്‍ വലിയ ഒരു ഗ്യാലക്സിയായി തീരും അല്ലെങ്കില്‍ വീണ്ടും പൊട്ടിത്തെറിച്ചു വേര്‍പെട്ടു നമ്മുടെ സൂര്യനെ പോലെ ലക്ഷക്കണക്കിന്‌ നക്ഷത്രങ്ങല്ക് രൂപം കൊടുക്കും.

ഗ്യാലക്സികള്‍ അപ്രത്യക്ഷമാവുന്നു
(100,000,000,000 വര്‍ഷങ്ങള്ക് ശേഷം ഭാവിയില്‍)

ഇതുവരെയുള്ള ഗവേഷണങ്ങള്‍ ശരിയാണെങ്കില്‍ പ്രപഞ്ചത്തിലുള്ള ശൂന്യതയിലെ ഊര്‍ജം മുഴുവന്‍ ദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് മുക്തമാകാന്‍ പര്ശ്രമിച്ചു കൊണ്ടിരിക്കും. ഏകദേശം ഭാരമില്ലാത്ത അവസ്ഥ പോലെ. ഗുരുത്വാകര്‍ഷനതിന്റെ പിടിയിലുള്ള ഗ്യാലക്സികള്‍ ഗുരുത്വാകര്‍ഷണത്തെ തരണം ചെയ്തു കൂടുതല്‍ വേഗത്തില്‍ ചലിച്ചു തുടങ്ങും. അനന്ദര ഫലമായി നമ്മുടെ അയല്‍വാസികളായ ഗ്രഹങ്ങളും നക്ഷത്രങ്ങളും വലിയ ദൂരദര്‍ശിനിയില്‍ പോലും കാനാതാകും. പക്ഷെ ഈ പരിണാമം വളരെ കൂടുതല്‍ വര്‍ഷങ്ങള്‍ കൊണ്ട് മാത്രമാണുണ്ടാവുക. അതായതു നമ്മുടെ സൂര്യന്റെ മുക്കാല്‍ ഭാഗം ഊര്‍ജവും ആ സമയത്തേക്ക് എരിഞ്ഞു തീര്നിട്ടുണ്ടാവും. അതോടൊപ്പം നമ്മുടെ കൊച്ചു ഭൂമിയും പൂര്‍ണമായും സൂര്യാതാപമെടു നശിക്കുകയും ചെയ്യും.

സ്റെല്ലര്‍ യുഗത്തിന്റെ അന്ത്യം
(1,000,000,000,000 വര്‍ഷങ്ങള്ക് ശേഷം ഭാവിയില്‍)

പ്രപഞ്ചത്തിലെ ഊര്‍ജം കൂടുതലായും നക്ഷത്രങ്ങള്‍ എരിഞ്ഞുണ്ടാകുന്ന ഹൈഡ്രജനും മറ്റു മൂലകങ്ങളും ആകുന്നു. അങ്ങിനെ ഈ യുഗാന്ധ്യതോടെ ഏകദേശം നമ്മുടെ പ്രപഞ്ചവും അന്ധ്യതോടടുക്കും.


ഡീ ജെനെരറെ യുഗം (നഷ്ടയുഗം)
(ഏകദേശം മുപ്പതു ലക്ഷം കോടി വര്‍ഷങ്ങള്കപ്പുരം)

പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിലെ ദ്രവ്യം ഏകദേശം മുഴുവനായി ഒഴുകി ഒഴുകി ബ്ലാക്ക് ഹോളിലും നക്ഷത്രങ്ങളിലും പ്രവേശിക്കും അല്ലെങ്കില്‍ ചെറിയ ചെറിയ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും പ്രവേശിക്കും. ഇങ്ങിനെയുല്ല്ല നക്ഷത്രങ്ങല്ക് കുറച്ചു കാലം മാത്രമേ പ്രകാശം പ്രതിഭലിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഈ യുഗത്തിലെ ഊര്‍ജം പ്രോടോനുകളുടെയും ദ്രവ്യതിന്റെയും നഷതോടെയും ഉണ്ടാകുന്നതാണ്.

ബ്ലാക്ക് ഹോള്‍ യുഗം
(ഏകദേശം എഴുപതു ലക്ഷം കോടി വര്‍ഷങ്ങള്കപ്പുരം)

പ്രോടോണ്‍ നാശത്തിനു ശേഷം നക്ഷത്രങ്ങളെ പോലുള്ള വസ്തുക്കള്‍ മാത്രം പ്രപഞ്ചത്തില്‍ അവശേഷിക്കും. അവയോ വലിയ വലിയ പദ്ധര്തങ്ങളുടെ (ദ്രവ്യങ്ങളുടെ) ബ്ലാക്ക് ഹോളുകള്‍ മാത്രമായിരിക്കും. ഈ ബ്ലാക്ക് ഹോലുകളുടെ അവശേഷിക്കുന്ന ഊര്‍ജം പെട്ടെന്ന് ബാശ്പീകരിക്കപെടുന്നു, അപാരമായ ശൂന്യതയുടെ തുടക്കമെന്ന നിലയില്‍.

അന്ധകാര യുഗം
(ഏകദേശം എഴുപതു ലക്ഷം കോടി വര്‍ഷങ്ങള്കപ്പുരം)

ഇത് അവസാന യുഗം ആയിരിക്കും. പ്രോടോണ്‍ പൂര്‍ണമായും നശിക്കപെടും. ബ്ലാക്ക് ഹോളുകള്‍ പൂര്‍ണമായും ബഷ്പീകരിക്കപെടും. ഈ പ്രക്രിയയുടെ ഫലമായി ഉപോല്പന്നമായ നുതൃനോന്‍, എലെക്ട്രോന്‍, പോസിട്രോണ്‍, പിന്നെ വലിയ തരംഗ ദൈര്‍ഖ്യം ഉള്ള ഫോടോന്‍ മുതലായവ അവശേഷിക്കപ്പെടും. അവസാനം എല്ലാ അര്‍ത്ഥത്തിലും പ്രപഞ്ചം ശൂന്യവും അന്ധകാരവും ആയി അവസാനിക്കും.